Skip to main content

ശതാബ്ദി നിറവിൽ  പി വെമ്പല്ലൂർ ഗവ.എൽ പി സ്കൂൾ 

 

ആയിരങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ പി വെമ്പല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ  ശതാബ്ദി ആഘോഷ നിറവിൽ. രണ്ട് ദിവസമായി നടന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനമാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അക്കാദമിക് നിലവാരം ഉയർത്തിയും  വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനായി. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥിയുടെയും അവകാശമെന്ന  ബോധ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വർണ്ണാഭമായ ഘോഷയാത്രയോടെയാണ്   ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞത്. പൂർവ്വ വിദ്യാർത്ഥികളും വിവിധ ക്ലബ്ബുകളും സംഘടിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സുധീർ അമ്മവീട് ഒരുക്കിയ ഒറ്റയാൾ നാടകമായ "മോചനം" അർഷാദ് വെമ്പല്ലൂർ അവതരിപ്പിച്ച വെള്ളരിക്ക പട്ടണം എന്ന നാടകവും ആഘോഷങ്ങൾക്ക് മിഴിവേകി. 

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീരഥ ടീച്ചർ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

date