Skip to main content

ജില്ലയില്‍ സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പയിന് തുടക്കം

ശാസ്ത്രീയമായ മണ്ണ് പരിശോധനയിലൂടെ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന മണ്ണ് പരിശോധനാ ക്യാമ്പയിന്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് പരിശോധനശാല, സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഓരോ ബ്ലോക്കിലും തെരഞ്ഞെടുക്കുന്ന മൂന്ന് കൃഷിഭവനുകള്‍ മുഖേന സൗജന്യമായി പരിശോധനകള്‍ നടത്തും. വിവിധ പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകതകള്‍ മനസിലാക്കുക, അനുയോജ്യമായ വിളകളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക, കൃത്യവും ശാസ്ത്രീയവുമായി വളപ്രയോഗം നടത്തുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കര്‍ഷകര്‍ക്കായി സെമിനാറും, സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന,ഉപന്യാസരചന, ക്വിസ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.  കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി സി.എല്‍ അധ്യക്ഷയായിരുന്നു.

date