Skip to main content

ഭിന്നശേഷി കുട്ടികൾക്കായി ഉത്സവ്  2022

 

സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റ  (ബി.ആർ.സി) ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഉത്സവ് 2022 സംഘടിപ്പിച്ചു. കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികളായ ഗോഡ്സൺ അനി, ഷിയോൺ വിജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളോട് ഐക്യദാർ ഢ്യപ്പെട്ടും അവരുടെ കലാ കായിക വാസനകൾ പരിപോഷിപ്പിക്കുന്നതിനുമാണ് ഉത്സവ് 2022 സംഘടിപ്പിച്ചത്. ബി.ആർ.സി പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ആലീസ് ഷാജുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം കണ്ണൻ സാഗർ, നർത്തകി അമൃത ബി. അനിൽകുമാർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. പരിപാടിയിൽ തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമ മുരളീധര കൈമൾ മുഖ്യ പ്രഭാഷണം നടത്തി. ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മാജി സന്തോഷ്, തിരുമാറാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാമോൾ പ്രകാശ്, പാലക്കുഴ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
ജിബി സാബു, മാറാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിജു കുര്യാക്കോസ്,  മുത്തോലപുരം ബാങ്ക് പ്രസിഡൻ്റ് ജോണി അരിക്കാട്ടിൽ, കൗൺസിലർ പി.ആർ.സന്ധ്യ, സി.എൻ.പ്രഭകുമാർ, എഇഒ ബോബി ജോർജ്, എച്ച്എം ഫോറം സെക്രട്ടറി എ.വി.മനോജ്, ടെയ്നർ മിനിമോൾ എബ്രാഹം, എസ്. സജിത, ഷൈനി പോൾ, ബിബിന ജോസ് തുടങ്ങിയവർ പങ്കെടുത്തു. 

ഉത്സവ് 2022ന്റെ ഭാഗമായി ബി.ആർ.സി പരിധിയിലെ 32 സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബിഗ് ക്യാൻവാസും ഒരുക്കിയിരുന്നു.

date