Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    കേരള ഹൈക്കോടതിയുടെ വിവിധ ഓഫീസുകളില്‍ രണ്ട് വര്‍ഷത്തേക്ക് വസ്ത്രങ്ങള്‍ അലക്കുന്നതിനും ഇസ്തിരിയിടുന്നതിനും (ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഉള്‍പ്പെടെ) ടെന്‍ഡറുകള്‍ ക്ഷണിച്ചു.  

    ടെന്‍ഡറുകള്‍  മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്‍), കേരള ഹൈക്കോടതി, എറണാകുളം എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് 'HCKL/139749/2022-H8' 'ഹൈക്കോടതിയിലെ അലക്കു ജോലികള്‍ക്കുള്ള ടെന്‍ഡര്‍' എന്ന് എഴുതിയിരിക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22ന് ഉച്ചക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2562436

date