Skip to main content

ലോക മണ്ണ് ദിനം ആചരിച്ചു

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് ഡിപ്പാർട്ട്മെന്റ് വിവിധ കാർഷിക പരിശീലന പരിപാടികൾ, സെമിനാറുകൾ, വിദ്യാർത്ഥികൾക്കായുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. 'മണ്ണ് അന്നത്തിന്റെ ഉറവിടം' വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചു. 

വെള്ളായണി കാർഷിക കോളേജ് ഡീൻ, ഡോ. റോയ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖല പ്രാദേശിക ഗവേഷണ വികസന കേന്ദ്രം മേധാവി ഡോ. അനിത്. കെ.എൻ അദ്ധ്യക്ഷനായി. വെള്ളായണി കാർഷിക കോളേജ്, സോയിൽ സയൻസ് വിഭാഗം മുൻ മേധാവി പ്രൊഫസർ വി.കെ. വേണുഗോപാൽ, ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നിത്യാരാജൻ എന്നിവർ സെമിനാറുകൾ നയിച്ചു.

സോയിൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവീൻ ലെനോ, പ്രൊഫസർ ആൻഡ് ഹെഡ്, എ.ഐ.എൻ.പി ഓൺ പെസ്റ്റിസൈഡ് റെസിഡ്യൂസ് ഡോ. തോമസ്ജോർജ്, പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഓർഗാനിക് അഗ്രികൾച്ചർ ഡോ. അപർണ്ണ. ബി, പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രോണമി ഡോ. ശാലിനി പിള്ള എന്നിവർ പ്രസംഗിച്ചു.

പി.എൻ.എക്സ്. 5975/2022

date