Skip to main content

സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്

ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2022-23 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ. അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

പി.എൻ.എക്സ്. 5976/2022

date