Skip to main content

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ദ്വിദിന ശിൽപശാല സംഘടിപ്പിക്കും

ജൈവഘടനയിലെ ഉയർന്നു വരുന്ന വിഷയമായ ശരീരത്തിലെ ആന്റിബോഡികളുടെ ക്‌ളോണുകളെ സംബന്ധിച്ച ദ്വിദിന ശിൽപശാലയും പരിശീലനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ആഭിമുഖ്യത്തിൽ 8,9 തീയതികളിൽ തോന്നയ്ക്കൽ ബയോസയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ സംഘടിപ്പിക്കും. ലബോറട്ടറികളിൽ ആന്റിബോഡി ക്‌ളോണുകൾ നിർമിക്കപ്പെടുന്ന വിവിധ ഘട്ടങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ശിൽപശാലയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾഅധ്യാപകർവ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിദഗ്ധരുടെ വിവിധ ക്‌ളാസുകളിൽ പങ്കെടുക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് ഇതിന് അവസരം.

പി.എൻ.എക്സ്. 5987/2022

date