Skip to main content

കാര്‍ഷിക സംരംഭ സാധ്യതകള്‍ അറിയാന്‍ വെബിനാർ

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അഗ്രിപ്രെണര്‍ഷിപ്പ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക മേഖലയിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ അവസരം ലഭിക്കും. നാളെ (ഡിസംബര്‍ 07) രാവിലെ 10.30 മുതല്‍ 12 മണി വരെ  നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.kies.info എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍ക്കണമെന്ന് ഡെപ്യൂട്ടി മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2550322, 7012376994.

date