Skip to main content

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്  അംഗത്വ ക്യാമ്പയിന്‍ ഡിസംബര്‍ 6 മുതല്‍

സംസ്ഥാനത്തെ മുഴുവന്‍ മദ്രസ്സദ്ധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന്റെ  ഭാഗമായി മണ്ഡലാടിസ്ഥാനത്തിലുള്ള അംഗത്വ ക്യാമ്പയിന്‍ ഡിസംബര്‍ 6 മുതല്‍ 10 വരെ നടക്കും. ഡിസംബര്‍ 6 ന്  വൈകിട്ട് 4 മണിക്ക് മങ്കട മണ്ഡലം ക്യാമ്പ് തിരൂര്‍ക്കാട് അന്‍വാറില്‍ വെച്ച് നടക്കും. ഡിസംബര്‍ 7 വൈകീട്ട് 4 ന് പെരിന്തല്‍മണ്ണയില്‍ വെച്ച് പെരിന്തല്‍മണ്ണ മണ്ഡലം ക്യാമ്പും അരീക്കോട് വെച്ച് ഏറനാട് മണ്ഡലം ക്യാമ്പും  ഡിസംബര്‍ 8  ന്  വൈകിട്ട് 4 ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വെച്ച് കൊണ്ടോട്ടി മണ്ഡലംതല ക്യാമ്പും വണ്ടൂരില്‍ വെച്ച് വണ്ടൂര്‍ മണ്ഡലം ക്യാമ്പും ഡിസംബര്‍ 9 ന്  വൈകിട്ട് 4 മണിക്ക് നിലമ്പൂര്‍ ലീഗ് ഓഫീസില്‍ വെച്ച് നിലമ്പൂര്‍ മണ്ഡലം ക്യാമ്പും ഡിസംബര്‍ 10 ന്  വൈകിട്ട് 4 മണിക്ക് മഞ്ചേരി മുഅല്ലിം സെന്ററിയില്‍ വെച്ച് മഞ്ചേരി മണ്ഡലം തല ക്യാമ്പും നടക്കും. യോഗത്തില്‍ ബന്ധപ്പെട്ട മണ്ഡലങ്ങളിലെ റെയ്ഞ്ച്/കോംപ്ലക്‌സ്/ മേഖലാ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു.

date