Skip to main content

ലോക മണ്ണ് ദിനാഘോഷം: ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി സെമിനാര്‍ സംഘടിപ്പിച്ചു

ലോക മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പര്യവേഷണ ലബോറട്ടറിയും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. 'കാലാവസ്ഥ വ്യതിയാനവും മണ്ണും കൃഷിയും' എന്ന വിഷയത്തില്‍ താനാളൂര്‍ കൃഷി ഓഫീസര്‍ ഡോ. പി.ശില്‍പ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് പരിശോധന ലാബ് അസി. സോയില്‍ കെമിസ്റ്റ്   വി.സി സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലയുടെ സോയില്‍ ഫെര്‍റ്റിലിറ്റി മാപ്പ് ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസ് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയക്ക് നല്‍കി പ്രകാശനം ചെയ്തു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാ മണ്ണ് ദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് സെക്രട്ടറി നിര്‍വഹിച്ചു. ഇരുമ്പുഴി ജി.എച്ച്.എസിലെ ഫാത്തിമ റുബ, ജല്‍വ നിഷാനി ഒന്നാം സ്ഥാനവും, കുറുമ്പത്തൂര്‍ സി.എച്ച്.എസ്് സ്‌കൂളിലെ വിഷ്ണുനാഥന്‍, എന്‍.എസ് ആദില്‍ രണ്ടാ സ്ഥാനവും, പൊന്‍മുണ്ടം ജി.എച്ച്.എസിലെ നിഷ ഫാത്തിമ, ശ്രീലക്ഷ്മി എന്നിവര്‍ മൂന്നാ സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും വിദ്യാര്‍ഥികളും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date