Skip to main content

കേരളോത്സവം സമാപിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ കേരളോത്സവം സമാപിച്ചു. എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠം ഓഡിറ്റോയത്തില്‍  നടന്ന സമാപന സമ്മേളനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആര്‍ രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളോത്സവത്തിലെ കലാ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടീം അംഗവും മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ യു.ഷറഫലി   നിര്‍വഹിച്ചു. നവംബര്‍ 25 നാണ്  പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവത്തിന്  തുടക്കമായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി നസീറ, അസ്ലം തിരുത്തി, അബ്ദുള്‍ മജീദ് കഴുങ്ങില്‍, സി.വി. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ ദിലീഷ്, പ്രേമലത, എന്‍. ആര്‍. അനീഷ്,  ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശന്‍ തട്ടാരവളപ്പില്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.സി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാ കായിക മത്സരങ്ങളില്‍ 273 പോയിന്റ് നേടി എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും 243 പോയിന്റോടു കൂടി കാലടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
അന്താരാഷ്ട്ര വളന്ിയര്‍ ദിനം:'ഒരു വട്ടം കൂടി' ഒരുമിച്ച് എന്‍.വൈ.കെ വളന്റിയര്‍മാര്‍
അന്തരാഷ്ട്ര വളന്റിയര്‍ ദിനത്തോടനുബന്ധിച്ച് മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 'ഒരു വട്ടം കൂടി' എന്ന പേരില്‍ പഴയ വളന്റിയര്‍മാരുടെ ഒത്തു കൂടല്‍ സംഘടിപ്പിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ യുവ കേന്ദ്രയുടെ ഹംസ തയ്യില്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി എന്‍.വൈ.കെ സംസ്ഥാന ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് യൂത്ത് ഓഫീസര്‍ ഡി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എന്‍.വൈ.കെ എപിഎ പി.അസ്മാബി, ജി.എസ്.ടി  ഡെപ്യൂട്ടി കമ്മീഷണറും മുന്‍കാല എന്‍.വൈ.കെ വളന്റിയറുമായ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ തുടക്കം മുതല്‍ വിവിധ കാലങ്ങളില്‍ മലപ്പുറം ജില്ലയിലെ നാഷനല്‍ സര്‍വീസ് വളന്റിയര്‍മാരായും നെഹ്‌റു യുവ സാത്തികളായും പ്രവര്‍ത്തിച്ചവരും നിലവില്‍ പ്രവര്‍ത്തിക്കുന്നവരുമായ 50തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പഴയകാല വളന്റിയര്‍മാര്‍ അവരുടെ പ്രവര്‍ത്തന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചു.

date