Skip to main content

ജല സംരക്ഷണ സന്ദേശവുമായി കിറ്റിയെത്തി

ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കിറ്റി ഷോ സംഘടിപ്പിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായ കേരള അസോസിയേഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. വിനോദ് നരനാട്ടാണ് കിറ്റിഷോയുമായി ആലങ്കോട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ എത്തിയത്. കിറ്റി ഷോയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഒതളൂര്‍ ജി.യു.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത അധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം സുജിത സുനില്‍, ജല്‍ജീവന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ സുഹൈല്‍, സ്‌കൂള്‍ അധ്യാപിക ടി.കെ ഷീല, പിടിഎ പ്രസിഡന്റ് വി.പി നാസര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. പാവിട്ടപ്പുറം പാവിട്ടപ്പുറം അസബാഹ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചീയാനൂര്‍ ജിഎല്‍പി സ്‌കൂള്‍ വളയംകുളം, ചങ്ങരംകുളം എന്നിവിടങ്ങളിലും കിറ്റി ഷോ നടന്നു

date