Skip to main content

മണ്ണ് ദിനാചരണവും - മണ്ണാരോഗ്യ കാര്‍ഡ് വിതരണവും നടത്തി

ലോക മണ്ണ്ദിനാചരണത്തിന്റെ ഭാഗമായി പോരൂര്‍ പഞ്ചായത്ത്, ജില്ലാമണ്ണ് പര്യവേഷക മണ്ണ് സംരക്ഷണ വകുപ്പുമായി സഹകരിച്ച് മണ്ണ് ദിനാചരണവും മണ്ണാരോഗ്യ കാര്‍ഡ് വിതരണവും നടത്തി. ചെറുകോട് റോസ് ഹില്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റാഷിദ് അധ്യക്ഷനായി. ചടങ്ങില്‍ പഞ്ചായത്തിന്റെ നീര്‍ത്തട ഭൂപടം എം.കെ റഫീഖ പഞ്ചായത്ത് പ്രസിഡന്റ് വി.റാഷിദിന് കൈമാറി. സാഗി സ്‌കീമുമായി ബന്ധപ്പെട്ട് മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌ക്കൂള്‍തല വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ആനക്കയം റിസര്‍ച്ച് സെന്ററിലെ പ്രൊഫസര്‍ ഡോ. മുസ്തഫ കുന്നത്താടി സംയോജിതമണ്ണ് പരിപാലനം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സോയില്‍ സര്‍വേ ഓഫീസര്‍ സി, മുഹ്‌സിറ മുഹമ്മദ് മണ്ണ് മൊബൈല്‍ ആപ്ലിക്കേഷനെ പരിചയപ്പെടുത്തി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.പി അബ്ദുള്‍ സമദ്, ജില്ലാമണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വി.അബ്ദുള്‍ ഹമീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ചന്ദ്രാദേവി, കൃഷി ഓഫീസര്‍ ജി.ലിനി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date