Skip to main content

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 

കുടുംബശ്രീ ജില്ലാ മിഷനിലെ വിവിധ പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം, സോഷ്യല്‍ ഡെവലപ്പ്‌മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) തസ്തികയില്‍ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.ഐ.എസ് (വനിതകള്‍ക്ക് മാത്രം) ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായവരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ക്ക് 2022 നവംബര്‍ ഒന്നിന് പ്രായം 35 ല്‍ കവിയരുത്. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എന്ന പേരില്‍ മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയക്കണം. കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 ല്‍ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

 

 

 

date