Skip to main content

ബോധവത്ക്കരണ ക്ലാസ് നടത്തി

 

പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഇന്ത്യന്‍ എയര്‍ഫോഴ്‌സും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി  ബോധവത്ക്കരണ ക്ലാസ് നടത്തി. അകത്തേത്തറ എന്‍.എസ്.എസ്, പാലക്കാട് പി.എം.ജി, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിയ പരിപാടിയില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കോര്‍പ്പറല്‍ ഷിറിന്‍, സര്‍ജന്‍ ലലന്‍കുമാര്‍ എന്നിവര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ജോലി സാധ്യത, ജോലിയുടെ സ്വഭാവം, ചരിത്രം എന്നിവയെ കുറിച്ച് ക്ലാസെടുത്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, എംപ്ലോയ്‌മെന്റ് ഓഫീസര്‍(വി.ജി) ബിനുരാജ്, സീനിയര്‍ ക്ലാര്‍ക്ക് പി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
 

date