Skip to main content

പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം

'അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം' എന്ന ജില്ലാ പഞ്ചായത്ത്് പദ്ധതിപ്രകാരം അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ജോലി നേടുന്നതിനുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്‌സിങ്, ജനറല്‍ നേഴ്‌സിങ്, എം.എല്‍.ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യത, എന്‍ജിനീയറിങ്, പോളിടെക്‌നിക്, ഐ.ടി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
താത്പര്യമുള്ളവര്‍ ജാതി-വരുമാന-റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്-ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 12 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

date