Skip to main content

സായുധസേനാ പതാകദിനാചരണം ഏഴിന്

 

സായുധസേനാ പതാകദിനാചരണം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്യും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡി.കെ ചന്ദ്രന്‍ അധ്യക്ഷനാവും. പരിപാടിയില്‍ രണ്ടാം ലോകമഹായുദ്ധ സേനാനികളെ ആദരിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഇന്‍ചാര്‍ജ് പാലക്കാട് കെ. ഉണ്ണികൃഷ്ണന്‍,
ഒ.ഐ.സി ഗോള്‍ഡന്‍ പാം കാന്റീന്‍ റിട്ട. കേണല്‍ എന്‍. രാധാകൃഷ്ണന്‍, ഒ.ഐ.സി ഇ.സി.എ.എസ് റിട്ട. കേണല്‍ ടി. ശങ്കരനാരായണന്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ജില്ലാ സെക്രട്ടറി വി.എസ് കൃഷ്ണകുമാര്‍, അഖില ഭാരതീയ പൂര്‍വ്വ സൈനികസേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് എന്‍. അജയകുമാര്‍, നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ.എ ഉണ്ണികൃഷ്ണന്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date