Post Category
ടെൻഡർ ക്ഷണിച്ചു
കേരള ഹൈക്കോടതിയിലെ വിവിധ ഓഫീസ് തുണിത്തരങ്ങൾ ശേഖരിച്ച് അലക്കുന്നതിനും ഇസ്തിരിയിടുന്നതിനുമായി രണ്ട് വർഷത്തേക്ക് ടെൻഡറുകൾ ക്ഷണിച്ചു.
രജിസ്ട്രാർ (അഡ്മിനിസ്‌ട്രേഷൻ), കേരള ഹൈക്കോടതി, എറണാകുളം എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. കവറിനു പുറത്ത് "HCKL/139749/2022-H8" എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഡിസംബർ 22ന് ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡറുകൾ സമർപ്പിക്കാം. അതേ ദിവസം മൂന്നിന് ഹൈക്കോടതി രജിസ്ട്രാർ ഓഫീസിൽ ടെൻഡറുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2562436.
date
- Log in to post comments