അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഐ.ആർ.എ.ഡി സോഫ്റ്റ്‌വെയർ
അപകടങ്ങളിൽപ്പെട്ട വാഹനങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ ഐ.ആർ.എ.ഡി (ഇൻ്റഗ്രേറ്റഡ് റോഡ് അപ്ലിക്കേഷൻ ഡാറ്റാബേസ്) സോഫ്റ്റ്‌വെയർ നിലവിൽ വന്നു.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സംരംഭമായ ഐ.ആർ.എ.ഡി ആപ്പ് രാജ്യത്തെ മുഴുവൻ റോഡ് അപകടങ്ങൾ സംബന്ധിച്ച് അനുബന്ധമായ എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് അവ വിശകലനം ചെയ്ത്, അപകടങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക എന്ന ലക്ഷ്യത്തിനുള്ളതാണ്. നിലവിലുള്ള പാരമ്പര്യ രീതിയിൽ നിന്നും മാറി വാഹനാപകടവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ലഭ്യമാകുന്ന വിവരങ്ങൾ ക്രോഡീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിൽ വരുത്തിയ ഐ.ആർ.എ.ഡി ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ചതാണ്.
ഇതിന് തുടർച്ചയെന്നോണമാണ് സ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനത്തിലൂടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് വകുപ്പ് തീരുമാനിച്ചത്. സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനം എല്ലാ ഉദ്യോഗസ്ഥർക്കും നൽകി.
- Log in to post comments