Skip to main content

വോട്ടർ പട്ടിക പുതുക്കൽ; 18 വരെ അപേക്ഷിക്കാം

 

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ തെരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. സമയപരിധി നീട്ടണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വിളിച്ചുചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. അവകാശങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ചു തീരുമാനമെടുത്ത് അന്തിമ വോട്ടർ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ. 3045/2022)

date