ജയിൽ ദിനാഘോഷം നടത്തി
കോട്ടയം: കോട്ടയം ജില്ലാ ജയിലിലെ ജയിൽദിനാഘോഷം കോട്ടയം ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സി. സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, എസ്.ബി.ഐ. കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ ശ്രീനാഥ് രവീന്ദ്രൻ, ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ കോട്ടയം ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം, വിജയപുരം സോഷ്യൽ സർവീസസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരി, കെ.ജെ.ഇ.ഒ.എ സംസ്ഥാന കമ്മറ്റിയംഗം പി.ശ്രീരാമൻ, കെ.ജെ.എസ്.ഒ.എ മേഖലാ സെക്രട്ടറി അഭിരാജ് മദനൻ എന്നിവർ സംസാരിച്ചു.
ജയിൽ ദിനാഘോഷത്തോടനുബന്ധിച്ച് ജയിൽ അന്തേവാസികളുടെ വിവിധ കലാ കായിക മത്സരങ്ങൾ, സിനിമാ പ്രദർശനം, ഗാനമേള, ലഹരി വിരുദ്ധ ക്ലാസ്, മോട്ടിവേഷണൽ ക്ലാസ് എന്നിവ സംഘടിപ്പിക്കും.
(കെ.ഐ.ഒ.പി.ആർ 3038/2022)
- Log in to post comments