Post Category
വയോജന സംഗമം നടത്തി
കോട്ടയം: എഴുമാന്തുരുത്ത് വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. എഴുമാന്തുരുത്ത് അങ്കണവാടിയിൽ നടന്ന വയോജന സംഗമം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി പ്രമോദ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. സുമേഷ് അധ്യക്ഷനായി. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മിനി, ജെ എച്ച് ഐ അപർണ, ജെ.പി.എച്ച് എൻ സീനമ്മ, ആശാ വർക്കർമാർ, വയോജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ : വയോജന സംഗമം കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ബി പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.
(കെ.ഐ.ഒ.പി.ആർ 3041/2022)
date
- Log in to post comments