Skip to main content

ഡയറി ഫാമുകളുടെ ആധുനികവത്കരണത്തിന് അപേക്ഷിക്കാം

 

കോട്ടയം: വാഴൂർ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022- 23 മിനി ഡയറി ഫാമുകളുടെ ആധുനികവത്കരണം പദ്ധതിയിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് സബ്്‌സിഡി നൽകുന്നു.  അഞ്ച് കറവപ്പശുക്കളുള്ള  ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർക്ക് വീൽ ബാരോ, ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടർ ബൗൾ, സ്ലറി പമ്പ്, ചാഫ് കട്ടർ, കറവയന്ത്രം, റബർ മാറ്റ്, ഹാൻഡ് ഷവർ, ഡങ്ങ് (ചാണകം) സ്‌ക്രാപ്പർ എന്നിവ വാങ്ങുന്നതിന് ഒന്നിച്ചോ ഭാഗികമായോ സബ്‌സിഡി നൽകുന്നു. താത്പര്യമുള്ള വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃ ലിസിറ്റിൽ ഉൾപ്പെട്ട ക്ഷീരകർഷകർ ഡിസംബർ 12ന് രാവിലെ 10.30ന് നെടുംകുന്നം ക്ഷീര വികസന ഓഫീസിൽ ഹാജരാകണം. ഫോൺ : 0481 2417722, 7907979874

(കെ.ഐ.ഒ.പി.ആർ 3039/2022)

date