Skip to main content
കണ്ണൂർ ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം ഡി ഐ ജി രാഹുൽ ആർ നായർ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ കേരളോത്സവം: ആവേശമായി ഫുട്‌ബോൾ

 

സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമായി. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള 21 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആദ്യറൗണ്ട് മത്സരം വ്യാഴാഴ്ച നടന്നു. ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ എന്നിവ വെള്ളിയാഴ്ച നടക്കും.  തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത എന്നിവർ സംസാരിച്ചു.

date