ശാന്തിതീരം പൊതു ശ്മശാനം നാടിന് സമര്‍പ്പിച്ചു
ഇരിക്കൂര്‍ നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന പൊതുശ്മശാനം കെ സി ജോസഫ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് പയ്യാമ്പലം ശ്മശാനത്തെ ആയിരുന്നു ഇവിടുത്തെ ജനങ്ങള്‍ ഇതുവരെ ആശ്രയിച്ചിരുന്നത്. പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കിലും എതിര്‍പ്പുകള്‍ കാരണം ശ്മശാന നിര്‍മാണം നീണ്ടു പോവുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി കെ സരസ്വതി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാജീവന്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ ടി അനസ്, ടി പി ഫാത്തിമ, വാര്‍ഡ് അംഗം എം വി ജനാര്ദ്ദനന്, പഞ്ചായത്ത് സെക്രട്ടറി ജി പി രതീഷ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിതികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments