Post Category
ജില്ലാ ക്ഷീര കര്‍ഷക സംഗമം നന്മണ്ടയില്‍
കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഡിസംബര്‍ 28, 29 തിയ്യതികളില്‍ എഴുകുളം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റ നേതൃത്വത്തില്‍ നന്മണ്ടയില്‍ നടക്കും. ഡിസംബര്‍ 29 ന് രാവിലെ 10 മണിക്ക് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നാളെ (ഡിസംബര്‍ 28) പൊതുമരാമത്ത് ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കര്‍ഷക സംഗമത്തിലെ സഹകരണ ശില്‍പശാല ഉദ്ഘാടനം ചെയ്യും.
date
- Log in to post comments