Skip to main content

പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വോക്ക് ഇൻ ഇന്റർവ്യൂവിലൂടെ റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും , ബി.എഡ്, എൻ.എസ്.ക്യൂ.എഫ്. കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രയിനിങ്) പാസായവർക്കും അസാപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ.) പരിശീലനം ലഭിച്ചവർക്കും ജനുവരി അഞ്ചിനു രാവിലെ 10.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 9446060961, 9846152585.
( കെ.ഐ.ഒ. പി.ആർ. 0007/2023)

date