Skip to main content

സാമൂഹ്യ നീതി വകുപ്പ് ശില്പശാല നടത്തി

സാമൂഹ്യ നീതി വകുപ്പിന്റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്(ഒ സി ബി) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേമസ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഏകദിന ശില്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ഓര്‍ഫനേജ് ആക്ട്, നിയമങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട വിധം എന്നിവയെക്കുറിച്ച് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അഡ്വ. എം കെ സിനുകുമാറും സ്ഥാപന നടത്തിപ്പ്, രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ച് ബോര്‍ഡ് അംഗം ഫാദര്‍. റോയ് മാത്യു വടക്കയിലും ഗ്രാന്റ് ഇന്‍ എയ്ഡ് നടപടിക്രമങ്ങളെക്കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി കെ നാസറും ക്ലാസ്സെടുത്തു.
ബോര്‍ഡ് അംഗം സിസ്റ്റര്‍ വിനീത അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഞ്ജു മോഹന്‍, ബോര്‍ഡ് അംഗം ജോര്‍ജ്ജ് ജോഷ്വ തുടങ്ങിയവര്‍ പങ്കെടുത്തു

date