Skip to main content

എസ് പി സി ക്രിസ്തുമസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു

ജില്ലയില്‍ എസ് പി സി യൂണിറ്റുകള്‍ നിലവിലുള്ള 91 വിദ്യാലയങ്ങളിലും ക്രിസ്തുമസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു.'സുസ്ഥിര വികസനം സുരക്ഷിത ജീവിതത്തിന്' എന്നതായിരുന്നു ക്യാമ്പിന്റെ സന്ദേശം. യൂനിസെഫ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എസ് പി സി സ്റ്റേറ്റ് ഡയറക്ടറേറ്റ് നല്‍കിയ ഏകീകൃത മോഡ്യൂള്‍ പ്രകാരമാണ് മൂന്ന് ദിവസത്തെ ക്യാമ്പ് നടത്തിയത്. പാഴ്‌വസ്തുക്കളില്‍ നിന്നും ഇക്കോ ബ്രിക്കുകള്‍ ഉണ്ടാക്കി സ്‌കൂള്‍ പരിസരങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ ശുചീകരിച്ച് കമ്മ്യൂണിറ്റി ഗാര്‍ഡനുകളുണ്ടാക്കുന്ന പ്രവര്‍ത്തനം എല്ലാ യൂണിറ്റുകളിലും നടത്തി. കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ക്യാമ്പുകളുടെ ഭക്ഷണച്ചെലവിലേക്ക് നല്‍കിയിരുന്നു. ക്യാമ്പുകളുടെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നടന്ന ജൂനിയര്‍ ലീഡര്‍മാര്‍ക്കുള്ള ജില്ലാതല ലീഡര്‍ഷിപ്പ് ക്യാമ്പ് തലശ്ശേരി എഎസ്പി പി നിധിന്‍രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ റിസോഴ്‌സ് ടീം അംഗങ്ങളായ ഷുഹൈബ് കായ്യത്ത്, ഇ പ്രവിത്ത്, സി കെ ഷിജിത്ത്, എം വിജിന, രാഘവന്‍ വയലേരി എന്നിവര്‍ നേതൃത്വം നല്‍കി. തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ എ ഫൈറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ രാജേഷ്, എസ് പി സി പ്രൊജക്ട് അസിസ്റ്റന്റ് സി എം ജയദേവന്‍ എന്നിവര്‍ സംസാരിച്ചു

date