Skip to main content

മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തില്‍ വെച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളില്‍ വെച്ചാണ് മേള. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.  അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് യോഗ്യതയ്ക്കും പ്രവൃത്തി  പരിചയത്തിനുമനുസരിച്ച്  എഞ്ചിനീയറിങ്, ഐ.ടി, ബാങ്കിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 6 നകം www.jobfair.plus/pulpatta എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593852229.

date