കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍ സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 2017-18 അധ്യയന വര്‍ഷം സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍/സര്‍ക്കാര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര് വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം. വെബ്‌സൈറ്റ്: www.dcescholarship@gmai.com ഫോണ്‍: 0471 2306580, 9446780308, 9446096580.
പി.എന്‍.എക്‌സ്.3374/18
- Log in to post comments