Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    2018 -19 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് 80 ശതമാനം മാര്‍ക്കോ അതിന് മുകളിലോ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ റിന്യൂവല്‍/ഫ്രഷ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിശദവിവരങ്ങള്‍ www.scholarships.gov.in ല്‍ ലഭിക്കും. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബര്‍ 31. (ഫ്രഷ്) ആഗസ്റ്റ് 31. (റിന്യൂവല്‍)
പി.എന്‍.എക്‌സ്.3375/18

date