Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, കെ.എസ്.എസ്.പി, മെഡിസെപ്പ് സ്‌കീമുകളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ഡോക്ടര്‍ നിര്‍ദേശിച്ച എം.ആര്‍.ഐ, സി.ടി, യു.എസ്.ജി സ്‌കാനിങ്, ബയോപ്‌സി, ഓര്‍ത്തോപീഡിയക്‌സ് ആന്‍ഡ് ജനറല്‍ സര്‍ജറി (സര്‍ക്കുലര്‍ സ്റ്റേപ്ലര്‍ ഫോര്‍ ഹെമറോയ്ഡ്) ഇംപ്ലാന്റ്‌സ് എന്നിവ പുറത്ത് ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. കരാര്‍ കാലാവധി 11 മാസത്തേക്കോ 2023 ഡിസംബര്‍ 31 വരെയോ ആയിരിക്കും. സ്‌കാനിങ്, ബയോപ്‌സി തുടങ്ങിയവ ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ രോഗിയുടെ വ്യക്തിഗത ബില്ലുകള്‍, സ്‌കീം പേപ്പര്‍, ആശുപത്രിയില്‍ നല്‍കണം. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദാക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 വരെ ദര്‍ഘാസ് നല്‍കാം. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. 2000 രൂപയാണ് നിരതദ്രവ്യം. സൂപ്രണ്ട് ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കോട്ടത്തറ എന്ന പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.

date