Skip to main content

യുവജന കമ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തെരഞ്ഞെടുപ്പ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്നിന്

 

സംസ്ഥാന യുവജന കമ്മിഷന്‍ 2022-23 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്നിന് എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.
പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലേക്ക് മൂന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. 6000 രൂപയാണ് ഓണറേറിയം. പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം www.ksyc.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, അപേക്ഷകരുടെ ഫോട്ടോ എന്നിവയുമായി ഫെബ്രുവരി ഒന്നിന് രാവിലെ 9.30 ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2308630.

date