Skip to main content

ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുതല്‍ സ്കൂൾ ഓഫീസു വരെയുളള ഓഫീസുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്‍റെ നവീകരിച്ച കെട്ടിടത്തിന്‍റെയും ഇ-ഓഫീസ് സംവിധാനത്തിന്‍റെയും ഔപചാരിക ഉദ്ഘാടനം രാവിലെ 10 ന് കൊച്ചി മേയര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.  പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ.സന്തോഷ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍, കൊച്ചി കോര്‍പറേഷന്‍ കൗൺസിലര്‍ പത്മജ എസ് മോനോന്‍, കൗൺസിലര്‍ ലതിക ടീച്ചര്‍ വിവിധ അധ്യാപക അനധ്യാപക സംഘടനാ  പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

date