നായരമ്പലം പഞ്ചായത്തിൽ ഭിന്നശേഷി കലാ-കായിക മേള "സമന്വയം 2023" ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു
നായരമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. "സമന്വയം 2023" എന്ന പേരിൽ സംഘടിപ്പിച്ച മേള ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൻ്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ മേളയിൽ വൈപ്പിൻ ബി.ആർ.സി പരിധിയിൽ വരുന്ന സംഗീതാഭിരുചിയുള്ള ഭിന്നശേഷി കുട്ടികളുടെ മ്യൂസിക് ബാൻഡായ 'പ്രാണ' അവതരിപ്പിച്ച ഗാനമേളയും നടന്നു. കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു.
നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ എന്‍.കെ ബിന്ദു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി പ്രമോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജെ ജസ്റ്റിന്‍, നായരമ്പലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ രാജീവ്, വൈപ്പിന്‍ സിഡിപിഒ രോഷ്‌നി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ വിജില രാധാകൃഷ്ണന്‍, താരകൃഷ്ണ, കെ.വി ഷിനു, ബീന ജഗദീശന്‍, ജെയ്‌നിസേവ്യര്‍, ജൂഡിടോമി, എ.ഡിമണി, സി.സി സിജി, അഭിലാഷ് പള്ളത്തു പടി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എ. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments