Skip to main content

കുടുംബശ്രീ രജത ജൂബിലി ആഘോഷം :  അയല്‍ക്കൂട്ട സംഗമം ഇന്ന് (ജനുവരി 26 )

 

28000 അയല്‍ക്കൂട്ട സംഗമം, 4 ലക്ഷം വനിതകൾ 

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കാൻ ജില്ലയിലെ 28000 അയല്‍ക്കൂട്ടങ്ങളിലും ഇന്ന് 
(ജനുവരി 26 ) ചുവട് 2023 എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമം സംഘടിപ്പിക്കുന്നു.  4 ലക്ഷം കുടുംബശ്രീ അംഗങ്ങൾ അയല്‍ക്കൂട്ട സംഗമത്തില്‍ ചേരും. വയോജന സഭകള്‍, ബാലസഭകള്‍, ഓക്സിലറി ഗ്രൂപ്പുകള്‍, ടി.ജി. അയല്‍ക്കൂട്ടങ്ങള്‍, ഭിന്നശേഷി അയല്‍ക്കൂട്ടങ്ങള്‍ എന്നിവര്‍ ഭാഗമാകും. ജനപ്രതിനിധികള്‍, മിഷന്‍ ടീമംഗങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, എം.ഇ.സിമാര്‍, കാസ് അംഗങ്ങള്‍, ജെന്റര്‍ റിസോഴ്സ് ടീം, ഹരിത കര്‍മ്മസേനകള്‍, നാനാ മേഖലകളിലെയും സംരംഭകര്‍, മെന്‍റര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും സംഗമത്തില്‍ അണിചേരും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെയ് 17 വരെ വിവിധങ്ങളായ പരിപാടികൾ നടക്കും. രക്തദാന ക്യാമ്പുകള്‍, കര്‍ഷക സംഗമം, വിജയ ഗാഥകള്‍, ഭക്ഷ്യ മേളകള്‍, വിവിധ മത്സരങ്ങള്‍, വിളംബര ജാഥകള്‍ തുടങ്ങിയവ കുടുംബശ്രീ സി.ഡി.എസ് തലങ്ങളില്‍ നടന്നു വരികയാണ്.

date