Skip to main content

ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് (ഓഗസ്റ്റ് 4)

കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ വീടുകളുടെ താക്കോല്‍ ദാനം കൊടുവിളയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇന്ന് (ഓഗസ്റ്റ് 4) നിര്‍വഹിക്കും. ഗുണഭോക്താവായ ശ്രീമതിയുടെ വീട്ടുവളപ്പില്‍ രാവിലെ 11ന്  നടക്കുന്ന ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനാകും.

വൈസ് പ്രസിഡന്റ് സി. സിന്ധുമോഹന്‍, ബി.ഡി.ഒ എം.എസ്. അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത്   ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, ജില്ലാ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. വിജയന്‍, ബിനു കരുണാകരന്‍, കെ. ബാബുരാജന്‍, സ്റ്റാന്‍സി യേശുദാസ്, എല്‍. അനില്‍, ഷീല, കെ. ചന്ദ്രശേഖരന്‍പിള്ള, മറ്റ് ജനപ്രതിനിധികളായ പ്ലാവറ ജോണ്‍ ഫിലിപ്പ്, പ്രിയ മോഹന്‍, കെ. തങ്കപ്പന്‍ ഉണ്ണിത്താന്‍, തങ്കമണി ശശിധരന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(പി.ആര്‍.കെ. നമ്പര്‍ 1780/18)

date