ഓണം-ബക്രീദ് ഖാദിമേള ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു
ഇക്കൊല്ലത്തെ ജില്ലാതല ഓണം-ബക്രീദ് ഖാദിമേളക്ക് തുടക്കമായി. കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി വ്യവസായ ഓഫീസ് അങ്കണത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
റെഡിമെയ്ഡ് വസ്ത്രങ്ങളിലൂടെ ആധുനീകരിക്കുന്ന ഖാദിമേഖല അടുത്ത വര്‍ഷം സ്വയംപര്യാപ്തത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതുതായി പതിനായിരം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്ന നിലയിലേക്കാണ് മേഖലയില്‍ വളര്‍ച്ച പ്രകടമാകുന്നത്. ഈ സാഹചര്യം പരിഗണിച്ച് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും റെഡിമെയ്ഡ് നിര്‍മാണ സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. തൊഴില്‍ നൈപുണ്യ വികസനം ഉറപ്പാക്കി വിപണിയില്‍ ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴില്‍ സുരക്ഷയും വേതനവര്‍ധനയും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ഖാദി മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് അധ്യക്ഷനായ എം. നൗഷാദ് എം. എല്‍.എ പറഞ്ഞു.
ഒരു കോടി രൂപ ചെലവില്‍ ആധുനിക റെഡിമെയ്ഡ് വാര്പ് യൂണിറ്റ് തുടങ്ങാനുള്ള സാഹചര്യമൊരുക്കിയാണ് ഖാദിയുടെ വിപണന സാധ്യതകള്‍ക്ക് കോര്പറേഷന് പ്രോത്സാഹനം നല്‍കുന്നതെന്ന് ആദ്യവില്പന നിര്‍വഹിച്ച മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു പറഞ്ഞു.
കോര്പറേഷന് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ഖാദിബോര്‍ഡ് അംഗം കെ. എം. ചന്ദ്രശര്‍മ, ഡയറക്ടര്‍ കെ. എസ്. പ്രദീപ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഖാദി ബോര്‍ഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാര്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ശ്രീകണ്ഠന് നായര്‍, ഖാദി മേഖലയിലെ തൊഴിലാളി സംഘടനാ പ്രതിനിധി കരിങ്ങന്നൂര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ. നമ്പര്‍ 1781/18)
- Log in to post comments