Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കായി സൗജന്യ ഏകദിന മെഡിക്കല്‍ ക്യാമ്പ്

ഫിഷറീസ് വകുപ്പിന്റെയും എന്‍.എസ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആരോഗ്യ സുരക്ഷയെക്കുറിച്ചും തൊഴില്‍ജന്യ രോഗങ്ങളെക്കുറിച്ചും ബോധവത്ക്കരിക്കുന്നതിനായി നാളെ (ഓഗസ്റ്റ് 5) രാവിലെ ഒന്‍പതു മുതല്‍ കൊല്ലം പോര്‍ട്ട് സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.

എന്‍.എസ് സഹകരണ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, ത്വക്ക്, ദന്തരോഗ/മുഖ വൈകല്യ ശസ്ത്രക്രിയ, നേത്രരോഗ, ഗൈനക്കോളജി, അസ്ഥി രോഗ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. മരുന്നുകളും  ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കണ്ണടയും സൗജന്യമായി വിതരണം ചെയ്യും. ബ്ലഡ് ഷുഗര്‍, പ്രഷര്‍, ഇ.സി.ജി ടെസ്റ്റുകളും സൗജന്യമാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

(പി.ആര്‍.കെ. നമ്പര്‍ 1788/18)

date