Post Category
സ്ത്രീ സംരംഭകത്വ ശില്‍പ്പശാല
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് പെരുമണ്‍ തണല്‍ സംഘടിപ്പിക്കുന്ന സ്ത്രീ സംരംഭകത്വ ശില്‍പ്പശാല ഇന്ന് (ഓഗസ്റ്റ് 4) ഉച്ചകഴിഞ്ഞ് രണ്ടിന് പെരുമണ്‍ യു.പി സ്കൂളില്‍ നടക്കും. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷീല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സെക്രട്ടറി എസ്. സുനീഷ് കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രമണി എന്നിവര്‍ പങ്കെടുക്കും
സ്ത്രീകള്‍ക്കുള്ള വായ്പകള്‍, സംരംഭ ആശയങ്ങള്‍ എന്നിവയെക്കുറിച്ച് വനിതാ വികസന കോര്പ്പറേഷന് അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ എ.ആര്. രഞ്ജിത് വിശദീകരിക്കും.
(പി.ആര്.കെ. നമ്പര്‍ 1790/18)
date
- Log in to post comments