Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് ആറിന് നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കോളേജ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ബി. ടെക് എന്‍ട്രന്‍സ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യതയുള്ള   വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ www.ceknpy.ac.in എന്ന വെബ്‌സൈറ്റിലും 0476-2665935, 2666160 എന്നീ നമ്പരുകളിലും ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍ 1793/18)

date