Post Category
ഗ്ലൂക്കോ മീറ്ററിന് അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പ് വഴി വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോ മീറ്റര്‍ നല്‍കുന്ന പദ്ധതി പ്രകാരം ജില്ലയില്‍ 1000 പേര്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ നല്‍കും. 60 വയസോ അതിന് മുകളിലോ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസിലും ഐ.സി.ഡി.എസ് ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രമേഹ രോഗിയാണെന്ന് സര്‍ക്കാര്‍/എന്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474-2790971 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍ 1795/18)
date
- Log in to post comments