Post Category
സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ റീ ഷിഫ്റ്റ് ചെയ്ത് തുടങ്ങിയ ക്രഷിലേക്ക് കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീസ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, മോണിറ്ററിങ് മുതലായവയ്ക്ക് ഗുണമേന്മയുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള വില ക്വട്ടേഷനില്‍ കാണിക്കണം. 2,50,000 രൂപയാണ് അടങ്കല്‍ തുക. ക്വട്ടേഷനുകള്‍ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0491 2911098.
date
- Log in to post comments