Skip to main content

ജൂഡോകോ സെലക്ഷന്‍ ട്രയല്‍സ്

സംസ്ഥാന കായിക യുവജനകാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂഡോ പരിശീലന പരിപാടി ജുഡോകോയുടെ ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി ഏഴ് ചൊവ്വ  തലശ്ശേരി വടക്കുംമ്പാട് ഗവ. ഹൈസ്‌കൂളില്‍ രാവിലെ 8.30ന് നടക്കും. എട്ടു മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ജുഡോകോ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുക. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കരുതണം.

date