Skip to main content

ലേലം/ ക്വട്ടേഷന്‍/ടെണ്ടര്‍

കണ്ണൂര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ റോഡ് റോളര്‍ ഫെബ്രുവരി 13ന് ഉച്ചക്ക് രണ്ട് മണിക്ക് ഓഫീസില്‍ ലേലം ചെയ്യും. ക്വട്ടേഷന്‍ 13ന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2700143.

ഇരിട്ടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക  ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫെബ്രുവരി 13ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0497 02490203

പി എം ജി എസ് വൈ രണ്ടില്‍ ഉള്‍പ്പെട്ട കാര്യപ്പള്ളി പെടേന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഇ മെയില്‍: pmgsykannur2022@gmail.com. ഫോണ്‍: 0497 2762670.

ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്കോളജിക്കല്‍ ടെസ്റ്റ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2734343.

date