Skip to main content

കാർഷിക സെമിനാറും സോയിൽ ഹെൽത്ത് കാർഡ് വിതരണവും ഇന്ന് (ഫെബ്രുവരി 4)

കോട്ടയം: മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുഴിമ്പള്ളി-ഇളംപ്ലാശേരി ലാൻഡ് സ്ലൈഡ് സ്റ്റെബിലൈസേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ന് ( ശനിയാഴ്ച  ഫെബ്രുവരി 4) കാർഷിക സെമിനാറും സോയിൽ ഹെൽത്ത് കാർഡ് വിതരണവും മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്‌കൂളിൽ നടക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ കാർഷികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
രാവിലെ 10ന് സെമിനാറിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കും. സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്തിയാലിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്തംഗം മിനിമോൾ ബിജു, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ ആശാ ദേവദാസ്, മണ്ണുപര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ പി. രമേഷ്, അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, പദ്ധതി കൺവീനർ എം.ആർ. പ്രസന്നകുമാർ എന്നിവർ പങ്കെടുക്കും. 'ഉരുൾപൊട്ടൽ വസ്തുതകളും നിവാരണ മാർഗങ്ങളും' എന്ന വിഷയത്തിൽ ആർ.എസ്.എ.എൽ. സീനിയർ കെമിസ്റ്റ് എൻ.വി. ശ്രീകല സംസാരിക്കും.

date