Skip to main content

പി.എം. കിസാൻ സമ്മാൻ നിധി; നടപടികൾ 10നകം പൂർത്തീകരിക്കണം

കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ 13-ാമത് ഗഡു ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട്-ആധാർ ബന്ധിപ്പിക്കൽ, ഇ-കെ.വൈ.സി., പി.എഫ്.എം.എസ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കൽ എന്നിവ ഫെബ്രുവരി 10നകം പൂർത്തീകരിക്കണം. ഇവ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് അക്കൗണ്ട് തുടങ്ങി ആനുകൂല്യം ലഭിക്കാനുള്ള നടപടി പൂർത്തീകരിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

date