Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

 പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന  സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), ഏഴ് ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു. മാർച്ച്  6  മുതൽ 14  വരെ കളമശ്ശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ  പ്രവൃത്തിപരിചയമുള്ള  സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Legal & Statutory Compliance,  Packaging, Branding, Strategic Marketing, Working capital management, Advanced Digital Marketing Time & stress management, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ്    പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഫീസ് (കോഴ്‌സ് ഫീസെർറ്റിഫിക്കേഷൻഭക്ഷണംതാമസംജി.എസ്.ടി ഉൾപ്പടെ). താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ഫെബ്രുവരി 20ന്  മുൻപ്     അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35  പേർ  ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 | 2550322 | 9605542061.

പി.എൻ.എക്സ്. 647/2023

date