Skip to main content

സേവന സന്നദ്ധർക്കായി ആപതാ മിത്ര

സേവന സന്നദ്ധരായ യുവതീയുവാക്കൾക്ക് അവസരങ്ങൾ ഒരുക്കി ആപതാ മിത്രം പദ്ധതിയുമായി കേരളാ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തദ്ദേശീയമായി സേവനം ലഭ്യമാക്കുന്നതിന് ഫയർ ഫോഴ്സിനെ സഹായിക്കുക, അപകട സാധ്യത മുൻകൂട്ടി നിലയത്തിൽ അറിയിക്കുക മുതലായ ലക്ഷ്യത്തോടെയാണ് വോളന്റിയർമാർക്ക് പരിശീലനം നൽകുന്നത്.  കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസയോഗ്യത ഉള്ളവരും 18 നും 40 നും ഇടയിൽ പ്രായമുളളവർക്കുമാണ് അവസരം. സൈനിക സേവനത്തിൽ നിന്നും വിരമിച്ചവർ, ആരോഗ്യപ്രവർത്തകർ,സിവിൽ എൻജിനീയർ എന്നിവർക്ക് പ്രായ പരിധിയിൽ അർഹമായ ഇളവ് ലഭിക്കും.
രണ്ട് ഘട്ടമായി നടത്തുന്ന 12 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വോളന്റിയർമാർക്ക് 2400/- രൂപ പ്രചോദന സഹായമായി ലഭ്യമാക്കും. യൂണിഫോം, ഏകദേശം 9000/- രൂപ വിലയുള്ള അടിയന്തിര പ്രതികരണ കിറ്റ്, സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭ്യമാക്കും.

പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തലവൻ മുൻപാകെ ബയോഡേറ്റ, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവയുമായി ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  9497920115, 9497920125 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date